Home Nationalവാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്

വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്

by news_desk
0 comments

ഡല്‍ഹി. വാഹനാപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. അപകടത്തില്‍പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സമ്മാനത്തുക.

കേന്ദ്രസര്‍ക്കാരിന്റെ ‘ഗുഡ് സമ്മരിറ്റന്‍’ പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ രാഹ് വീർ പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹിയില്‍ അപകട സമയത്ത് ആളുകള്‍ നോക്കി നില്‍ക്കുന്നതല്ലാതെ പരിക്കു പറ്റിയവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മിക്കവരും തയ്യാറാകാറില്ല. നിയമത്തിന്റെ ഊരാക്കുടുക്കുകളും ചിലരെ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട് എന്നതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിട്ടത്.

ഓരോ കേസും പരിഗണിക്കുന്നത് ജില്ലാ മജിസ്ട്രേറ്റ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍, ആര്‍ടിഒ എന്നിവരടങ്ങിയിട്ടുള്ള സമിതിയാണ്. കേസിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്. സമിതിയുടെ പരിശോധന പൂര്‍ത്തിയായ കേസുകളിലെ ഗുണഭോക്താക്കള്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

You may also like