ടി20 ലോകകപ്പ് 2026 ലെ മികച്ച താരത്തിനുള്ള ഐസിസിയുടെ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു. ഫൈനലില്‍ കടന്ന ഇന്ത്യന്‍ നിരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസൺ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് പട്ടികയില്‍ ഭൂരിഭാഗവും.
സഞ്ജുവിനെ കൂടാതെ എട്ടു താരങ്ങളാണ് പട്ടികയിലുള്ളത്. ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് ആണ് ഒന്നാമത്. എട്ടു മത്സരങ്ങളില്‍ നിന്ന് നാല് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയ ജാക്‌സ് ഇംഗ്ലണ്ട് നിരയിൽ നിന്ന് ഇടം നേടി.
പാകിസ്താന്റെ സാഹിബ്‌സാദ ഫര്‍ഹാനാണ് രണ്ടാമത്. നേരത്തെ പുറത്തായെങ്കിലും ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 383 റണ്‍സ് നേടി ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഫര്‍ഹാന്‍ മാറി.
ദക്ഷിണാഫ്രിക്കന്‍ നിരയിൽ നിന്ന് ലുങ്കി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് ഇടം നേടിയത്. ബോളിംഗ് നിരയുടെ നട്ടെല്ലായി എന്‍ഗിഡി മാറിയപ്പോള്‍, മൂന്ന് അര്‍ദ്ധസെഞ്ച്വറികളുമായി ക്യാപ്റ്റന്‍ മാര്‍ക്രം ബാറ്റിംഗില്‍ തിളങ്ങി.
ന്യൂസിലന്‍ഡ് നിരയിൽ നിന്ന് രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്ട് എന്നിവർ ഇടം നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ യുഎസ് പുറത്തായെങ്കിലും, വെറും നാല് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ യു എസ് എയുടെ ഷാഡ്‌ലി വാന്‍ ഷാല്‍ക്വികും ഇടം നേടി. ലോകകപ്പ് ഫൈനലിലെ പ്രകടനമായിരിക്കും ലോകകപ്പിലെ താരമാരാകും എന്നതിൽ നിർണായകമാകുക.

