തിരുവനന്തപുരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (മുഴുവന്‍ സമയം) പ്രവേശനം മാര്‍ച്ച് 13 രാവിലെ 10 മുതല്‍ നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദം. അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും, തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 94 96 36 67 41, 85 47 61 82 90.

