Home Localയുവതലമുറയ്ക്കായി പൂരപ്രേമി സംഘം ‘പൂരം പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു

യുവതലമുറയ്ക്കായി പൂരപ്രേമി സംഘം ‘പൂരം പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു

by news_desk
0 comments

തൃശ്ശൂർ: പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ പൂരപ്രേമി സംഘം തൃശ്ശൂർ ‘പൂരം പ്രശ്നോത്തരി’ (Quiz) സംഘടിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ മുതൽ ലോകപ്രശസ്തമായ തൃശ്ശൂർ പൂരം, കുട്ടനെല്ലൂർ പൂരം, മാണിക്യമംഗലം പൂരം തുടങ്ങിയവയുടെ ചരിത്രവും ചടങ്ങുകളും അനുഷ്ഠാനങ്ങളും ഉൾപ്പെടുത്തിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്.

മത്സരവിവരങ്ങൾ ഒറ്റനോട്ടത്തിൽ:

  • തിയതി: 2026 ഏപ്രിൽ 11
  • സമയം: രാവിലെ 9 മണി
  • സ്ഥലം: തൃശ്ശൂർ (വിശദമായ സ്ഥലം അപേക്ഷകരെ നേരിട്ട് അറിയിക്കും)
  • പ്രായപരിധി: 14 നും 21 നും ഇടയിൽ പ്രായമുള്ളവർ (2005 ഏപ്രിൽ 1-ന് ശേഷവും 2012 ഏപ്രിൽ 1-ന് മുൻപും ജനിച്ചവർ).

സമ്മാനങ്ങൾ:

വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ഫലകവും ലഭിക്കും:

  • ഒന്നാം സമ്മാനം: 10,001 രൂപ
  • രണ്ടാം സമ്മാനം: 5,001 രൂപ
  • മൂന്നാം സമ്മാനം: 3,001 രൂപ

അപേക്ഷിക്കേണ്ട വിധം:

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയിൽ പേര്, വിലാസം, ജനനത്തീയതി, വയസ്സ്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി വയസ്സ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് സഹിതം സമർപ്പിക്കണം. ഗൂഗിൾ ഫോം വഴിയും അപേക്ഷിക്കാവുന്നതാണ്.

പ്രത്യേകതകൾ: പ്രശസ്ത ഇന്റർനാഷണൽ ക്വിസ് മാസ്റ്റർ ശ്രീ. എ ആർ രഞ്ജിത്ത് ആണ് പ്രശ്നോത്തരി നയിക്കുന്നത്. മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പഠനത്തിനായി പൂരചരിത്ര പുസ്തകം സൗജന്യമായി വിതരണം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:

  • നന്ദൻ വാകയിൽ: 9846138194
  • ബൈജു താഴേക്കാട്: 9447044225
  • വിനോദ് കണ്ടെംകാവിൽ: 7012595672
  • അരുൺ പി വി: 9995888756
  • അനിൽകുമാർ മോച്ചാട്ടിൽ: 8281894781

You may also like