9
മലപ്പുറം: മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. പക്ഷാഘാതത്തെതുടര്‍ന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരാണ് മോഹൻദാസ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.

