Home Sportsഅഹമ്മദാബാദിൽ പ്രോട്ടീസ് കരുത്ത്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ദയനീയപരാജയം

അഹമ്മദാബാദിൽ പ്രോട്ടീസ് കരുത്ത്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ദയനീയപരാജയം

by news_desk
0 comments

ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു.

37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കോ ജാന്‍സന്‍, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവ ഇന്ത്യയെ തകര്‍ത്തത്. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര്‍ (35 പന്തില്‍ 63, ഡിവാള്‍ഡ് ബ്രേവിസ് (29 പന്തില്‍ 45), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത് ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ടി20യിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ പരാജയമാണിത്. ടൂർണമെന്റിൽ ഇന്ത്യ വഴങ്ങുന്ന ആദ്യപരാജയവും ഇതാണ്. ഇതോടെ സൂപ്പർ എട്ടിലും ദക്ഷിണാഫ്രിക്ക തങ്ങളുടെ തോൽവിയറിയാത്ത മുന്നേറ്റം തുടർന്നു.

You may also like