Home Nirakkoottuമലയാള ഭാഷതൻ മാദക ഭംഗി

മലയാള ഭാഷതൻ മാദക ഭംഗി

by news_desk
0 comments

മാർച്ച് 16 തമ്പിസാറിന് പിറന്നാൾ മധുരം
സുരേഷ് കോമ്പാത്ത്

തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി….. കേരളം കേരളം കേളികൊട്ടുയരുന്ന കേരളം.. മലയാള ഭാഷതൻ മാദകഭംഗി… ശ്രീകുമാരൻ തമ്പിയുടെ കൈമുദ്ര ചാർത്തിയ ഈ ഗാനങ്ങൾ


മലയാണ്മയുടെ നിത്യ മനോഹാരിതയുടെയും, ഓണമെന്ന ഉത്സവത്തി മർപ്പിന്റെയും മങ്ങലേൽക്കാത്ത ചാ രുതയുടെ അടയാളങ്ങളായിരുന്നു അടി കാണാവുന്ന തെളിമയോടെ… ചന്ദനകാതലിൽ കൊത്തിയെടുത്ത ശില്പ‌ം പോലെ ഗന്ധമാർന്നതും ഈടുറ്റതുമായ വരികളായിരുന്നു അദ്ദേഹം ആസ്വാദക മനസ്സുകളിലേക്ക് ആനയിച്ചത്. പൗരാണിക സാഹിത്യത്തെയും, കേരളത്തിൻ്റെ ജീവിത സംസ്കൃതിയെയും, പ്രകൃതിതലങ്ങളെയും ഇഴച്ചേർത്ത് പദങ്ങളായി ചേർത്തുവെച്ചപ്പോൾ ശ്രീകുമാരൻ തമ്പിയെന്ന ഗാനരചയിതാവ് നമുക്ക് സമ്മാനിച്ചത് കാഞ്ചന നൂപുരങ്ങളണിഞ്ഞ പാട്ടുകളായിരുന്നു.
തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട അദ്ദേഹം ഗാനരചയിതാവ് എന്നനിലയിലാണ് കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത്. ആലപ്പുഴ യിലെ സനാതനധർമ്മ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും അതിന് ശേഷം സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും നേടിയ തമ്പിസാർ ഹൃദയഗീതങ്ങളുടെ കവിയായി മാറി. ‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ’ എന്ന് പ്രണയിനിയെ വിളിച്ച കവിഹൃദയം.
യേശുദാസും ശ്രീകുമാരൻ തമ്പിയും ചേർന്നപ്പോൾ മലയാള സിനിമാഗാനങ്ങൾക്കും, ലളിതഗാനശാഖക്കും കിട്ടിയത് സൗഭാഗ്യങ്ങൾ മാത്രമാണ്. ‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ’, ‘ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു’, ‘പൊൻവെയിൽ മണിക്കച്ച’, തുടങ്ങി യേശുദാസിന്റെ ശബ്ദം കൊണ്ട് ഒരു കാലത്ത് വെള്ളിത്തിരയെ പ്രണയ സാന്ദ്രമാക്കിയത് ശ്രീകുമാരൻ തമ്പിയുടെ വരിക ളാണ്. തരംഗിണിയുടെ ഹിറ്റ് ആൽബങ്ങളിലും ഇവരുടെ കൂട്ടുകെട്ട് ഇതേ ചരിത്രമാവർത്തിച്ചു…
“ഉത്രാട പൂനിലാവായും’, ‘പൂവിളി പൂവിളി പൊന്നോണമായും’ ‘തിരുവോണപ്പുലരിതൻ തിരുമുൽകാഴ്ച്ചയായും’ മലയാളിയെ ഓണച്ചായയിലേക്ക് ആനയിച്ചു.


മുവ്വായിരത്തിലധികം സിനിമാഗാനങ്ങൾ തമ്പിസാറിന്റെ തൂലികയിൽ പിറന്നു. പ്രണയവും, വിരഹവും, ദുഃഖവും, സന്തോഷവും ആ വരി കളിൽ നിറഞ്ഞുനിന്നു. എം.എസ്.വിശ്വനാഥൻ, ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, എം.എസ്.ബാബുരാജ്, എം.കെ.അർജ്ജുനൻ, രവീന്ദ്രൻ, ആർ. കെ. ശേഖർ, ജോൺസൺ തുടങ്ങി ഇളയരാജ വരെയുള്ള പ്രമുഖ സംഗീത സംവിധായകർ അദ്ദേഹത്തിന്റെ വരികൾക്ക് ഈണമിട്ടു. അകലെ അകലെ നീലാകാശം …നഷ്ട സ്വർഗ്ഗങ്ങളെ… കൂത്തമ്പലത്തിൽ വെച്ച്… ഹൃദയം കൊണ്ടെഴുതുന്ന കവിത…. ഏഴിലം പാല പൂത്തു… താമരപ്പൂ നാണിച്ചു…. നിൻ മണിയറയിലെ…. നീല നിശീഥിനി., മുത്തുകിലുങ്ങി…. ഉത്തരാസ്വയംവരം… ചന്ദ്രികയിലലിയുന്നു ചന്ദ്രക്കാ ന്തം… തുടങ്ങിയ തമ്പിസാറിന്റെ ഗാനങ്ങൾ പ്രസിദ്ധങ്ങളായിരുന്നു.
‘ചെട്ടിക്കുളങ്ങര ഭരണി നാളിൽ’, ‘വൈക്കത്തഷ്ടമിനാളിൽ’, ‘ആ റാട്ടിനാനകൾ എഴുന്നള്ളി’ എന്നിവ തലമുറകൾ ഏറ്റുപാടിയ ഉത്സവഗാനങ്ങളാണ്. ‘രാജീവനയനേ’യും ‘ചുംബന പൂകൊണ്ട് മൂടി’ യും പ്രണയം നിറഞ്ഞ താരാട്ടുകളാണ്. ‘ഒന്നാം രാഗം പാടിയും’, ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും’,
‘സുഖമൊരു ബിന്ദുവും’ ഒക്കെയായി ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥകളെക്കുറിച്ച് അദ്ദേഹം പാട്ടിലൂടെ പറഞ്ഞുതീർക്കുന്നു.


ശ്രീകുമാരൻ തമ്പിയുടെ പാട്ടു കൾ പഠന ഗവേഷണങ്ങൾക്കപ്പുറം മലയാളിയുടെ ജീവിതത്തെ… സംഗീതത്തെ… ഓർമ്മകളെ… ഒരു കാലഘട്ടത്തെ… മുഴുവൻ കുറിച്ചിടുന്നു. സംഗീതംകൊണ്ട് സമൃദ്ധമായ ഒരു കാലത്തിൻ്റെ മറുപേരാണ് ശ്രീകുമാരൻ തമ്പി. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി അദ്ദേഹം.
മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴു പത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർ മ്മിച്ചിട്ടുണ്ട്. നാല് കവിതാ സമാഹാരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവ് കൂടിയാണ് അദ്ദേഹം, ചലച്ചിത്രങ്ങൾക്ക് പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീ കുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനാ യിട്ടുള്ള ശ്രീകുമാരൻ തമ്പി മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്ക്കാരവും കരസ്‌ഥമാക്കി.

You may also like