Home Education/Careerപത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ അവസരം; ഇടുക്കിയിൽ നിയമനം, ശമ്പളം 35,400 രൂപ വരെ

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ അവസരം; ഇടുക്കിയിൽ നിയമനം, ശമ്പളം 35,400 രൂപ വരെ

by news_desk1
0 comments

ഇടുക്കി: പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിൽ അവസരം. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) കീഴിലുള്ള ഇടുക്കിയിലെ കൃഷി വിജ്ഞാൻ കേന്ദ്രയിലാണ് വിവിധ തസ്തികകളിൽ ഒഴിവുകൾ അറിയിച്ചിരിക്കുന്നത്.

അസിസ്റ്റന്റ്, ഡ്രൈവർ, സ്കിൽഡ് സപ്പോർട്ടിങ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 രൂപ മുതൽ 35,400 രൂപ വരെ ശമ്പളം ലഭിക്കും.

താൽപര്യമുള്ളവർ മേയ് 4നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യരായവരെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് അഭിമുഖത്തിന് ക്ഷണിക്കും. ചില തസ്തികകൾക്കായി പ്രത്യേക സ്‌കിൽ ടെസ്റ്റും ഉണ്ടായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി യാത്രാഭതിയോ മറ്റ് അലവൻസുകളോ അനുവദിക്കില്ല.

വിശദമായ വിവരങ്ങൾക്കും അപേക്ഷാഫോം ലഭിക്കാനും ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കണം.

https://www.kvkidukki.org/uploads/Applicationform,.pdf

You may also like