Home Keralaഎറണാകുളം പരാമർശത്തിൽ വിവാദം; ഷിയാസിനോട് ‘നിയന്ത്രണം വേണം’ എന്ന് ഹൈബി ഈഡൻ

എറണാകുളം പരാമർശത്തിൽ വിവാദം; ഷിയാസിനോട് ‘നിയന്ത്രണം വേണം’ എന്ന് ഹൈബി ഈഡൻ

by news_desk1
0 comments

എറണാകുളം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച കോൺഗ്രസിൽ വീണ്ടും ചൂടുപിടിക്കുന്നതിനിടെ, പാർട്ടിക്കുള്ളിൽ ഉയർന്ന വിവാദ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ച് ഹൈബി ഈഡൻ എംപി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പാർട്ടിയുടെ നിശ്ചിത നടപടിക്രമങ്ങൾ പ്രകാരമാകും നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്തിൽ നിന്നാകണം മുഖ്യമന്ത്രി എന്ന രീതിയിൽ വി.ഡി. സതീശനെ മുന്നോട്ടുവച്ച് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഈ സാഹചര്യത്തിൽ, ഷിയാസിന്റെ പ്രസ്താവന വ്യക്തിപരമായതാണെന്നും ജനപ്രതിനിധിയായ നിലയിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും വേണമെന്നും ഹൈബി ഈഡൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം ഉണ്ടാകൂ എന്നും കേരളം ആഗ്രഹിക്കുന്ന നേതാവാണ് ആ സ്ഥാനത്ത് എത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്നത് ജനങ്ങളിൽ തെറ്റായ സന്ദേശം നല്‍കാമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉയരുന്നുണ്ട്. നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്.

You may also like