Home Keralaറോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു

by news_desk1
0 comments

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകളും പാങ്ങോട് ഗവ. എൽ.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയുമായ സനാ മെഹ്‌റിൻ ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് അമ്മയോടൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയിൽ വീട്ടുമുന്നിൽ ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാരം നടത്തും.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You may also like