Home Internationalചരിത്ര ദൗത്യം വിജയകരം: ആര്‍ട്ടെമിസ് II മടങ്ങി; ഓറിയോൺ പേടകം പസഫിക്കിൽ പതിച്ചു

ചരിത്ര ദൗത്യം വിജയകരം: ആര്‍ട്ടെമിസ് II മടങ്ങി; ഓറിയോൺ പേടകം പസഫിക്കിൽ പതിച്ചു

by news_desk1
0 comments

ഹൂസ്റ്റൺ : മനുഷ്യനെ വീണ്ടും ചന്ദ്രഭ്രമണപഥത്തിലേക്ക് എത്തിച്ച ചരിത്ര ദൗത്യമായ ആര്‍ട്ടെമിസ് 2 വിജയകരമായി പൂര്‍ത്തിയായി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ വീണ്ടും ചന്ദ്രനെ ചുറ്റിപ്പറക്കുന്നത്.

ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് ദൃശ്യമല്ലാത്ത മറുപുറം ഭാഗം നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ഓറിയോൺ പേടകം ഭൂമിയിലേക്ക് മടങ്ങിയത്. പത്ത് ദിവസം നീണ്ട ദൗത്യമായിരുന്നു ഇത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 5.37ന് പസഫിക് സമുദ്രത്തില്‍ വിജയകരമായി സ്പ്ലാഷ് ഡൗണ്‍ നടത്തി. സാന്റിയാഗോ തീരത്തിന് സമീപമായിരുന്നു ലാന്‍ഡിംഗ്.

ചന്ദ്രാന്വേഷണത്തില്‍ പുതിയ അധ്യായം തുറക്കുന്ന ഈ ദൗത്യം ഭാവിയിലെ മനുഷ്യ ദൗത്യങ്ങള്‍ക്ക് നിര്‍ണായക വഴികാട്ടിയാകുമെന്നാണ് വിലയിരുത്തല്‍.

You may also like