Home Education/Careerകീം 2026: 17 ന് പരീക്ഷ തുടങ്ങും

കീം 2026: 17 ന് പരീക്ഷ തുടങ്ങും

by news_desk1
0 comments


തിരുവനന്തപുരം: എൻജിനീയറിങ്,ഫാർമസി കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കേരളാ എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പരീക്ഷ (കീം- KEAM) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷകൾ നടക്കുക കീം എഴുതാനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് കടക്കേണ്ട സമയമാണിത്. ഒരാഴ്ച സമയമാണ് പരീക്ഷാർത്ഥികൾക്ക് ലഭിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും ആണ് പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചത്.

എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും ഫാർമസി പരീക്ഷ (സെഷൻ I) ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ രാവിലെ 10 മുതൽ 11.30 വരെയും നടക്കും. വിദ്യാർഥികൾ പരീക്ഷാ സമയത്തിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക. സംശയങ്ങൾക്ക് 0471–2332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like