4
കോഴിക്കോട്: കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ അപകടത്തിൽ വയോധികയുടെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു. ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ജാനുവിന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനുവിനെ ഉടൻ സമീപത്തെ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് ഡോക്ടർമാർ കാലിന്റെ ഭാഗം മുറിച്ചുമാറ്റേണ്ട സാഹചര്യം ഉണ്ടായി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

