Home Education/Careerഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

by news_desk
0 comments

തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത: പ്ലസ് ടു) കോഴ്‌സിനും, ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി) കോഴ്‌സിനുമാണ് അപേക്ഷ സ്വീകരിക്കുന്നത്.

15 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താമസസൗകര്യം ലഭ്യമല്ല. അഡ്മിഷൻ ലഭിക്കാൻ ഇന്റർവ്യൂയും സ്‌ക്രീനിംഗ് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കണം.

അപേക്ഷാ ഫോറം തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റായ sjd.kerala.gov.in ലും ലഭ്യമാണ്.

നിശ്ചിത ഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകൾ ബയോഡേറ്റ സഹിതം മാർച്ച് 28നകം താഴെക്കാണുന്ന വിലാസത്തിലോ ഇമെയിലിലോ അയയ്ക്കണം:

സൂപ്പർവൈസർ
ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം
പൂജപ്പുര, തിരുവനന്തപുരം – 695012
ഇമെയിൽ: vtctvm3618@gmail.com

കൂടുതൽ വിവരങ്ങൾക്ക്: 0471-2343618, 8714619990.

You may also like