Home Education/Careerഅവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് പ്രവേശനം ആരംഭിച്ചു

അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് പ്രവേശനം ആരംഭിച്ചു

by news_desk
0 comments

തിരുവനന്തപുരം: പാളയം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോണ്‍ നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അനുയോജ്യമായ വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് ഡിസൈനിംഗ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുകൾക്കുമായി പാളയത്തെ കെൽട്രോണ്‍ നോളജ് സെന്ററിൽ നേരിട്ട് ബന്ധപ്പെടുകയോ 0471-23 37 450. 85 90 60 52 71 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

You may also like