വോട്ടിന്റെ കാവൽക്കാരന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നിടത്ത് ജനാധിപത്യത്തിന് മൗനം പാലിക്കാനാവില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും നിർണായകമായ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കോടിക്കണക്കിന് പൗരന്മാർ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന പ്രക്രിയയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം അതിനാണ്. അതുകൊണ്ടുതന്നെ കമ്മീഷന്റെ …
Editorial
-
-
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ ഉയർത്തുന്നത് ഗുരുതര ചോദ്യങ്ങൾ വോട്ടിന്റെ കാവൽക്കാരൻ തന്നെ സംശയത്തിന്റെ നിഴലിലായാൽ ജനാധിപത്യത്തിന്റെ കാവൽ ആരെടുക്കും?ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും നിർണായകമായ ചോദ്യമാണിത്. ജനങ്ങൾ വോട്ട് ചെയ്യുന്നു; എന്നാൽ ആ വോട്ട് സാധുവായി രേഖപ്പെടുത്തപ്പെടുന്നുവെന്നും അതിന് അർഹനായ ഓരോ പൗരന്റെയും …
-
ഭരണാധികാരികളുടെ യാത്രകളും അവരുടെ ചെലവുകളും ആരുടെ വകയാണ് എന്ന ചോദ്യം അതിരൂക്ഷമായി ഉയരുകയാണ്. അധികാരത്തിലെത്തി നാലുമാസം പിന്നിടുന്നതിനിടെ ചില മന്ത്രിമാരുടെ വിദേശയാത്രകളും, ഒരു മന്ത്രി സുഹൃത്തിന്റെ ആഡംബര വാഹനം സർക്കാർ ബോർഡും വെച്ച് ഉപയോഗിക്കുന്നതും പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ സംശയമുയർത്തിയവരോട് വെല്ലുവിളിക്കുകയും …
-
വോട്ടർപട്ടിക ശുദ്ധീകരണം ജനാധിപത്യത്തിന്റെ അനിവാര്യമായ പ്രക്രിയയാണ്. എന്നാൽ ശുദ്ധീകരണത്തിന്റെ പേരിൽ യഥാർഥ വോട്ടർമാർക്ക് സ്വന്തം പൗരത്വവും വോട്ടവകാശവും തെളിയിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെങ്കിൽ, ചോദ്യംചെയ്യേണ്ടത് വോട്ടറെയല്ല, നടപടിക്രമത്തെയാണ്. ഡൽഹിയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന്റെ ഭാഗമായി സർവീസിലുള്ളവരും വിരമിച്ചവരുമായ നിരവധി ഉന്നത …
-
കേരള സർവകലാശാലയിലെ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ തയ്യാറാക്കിയതായി പുറത്തുവന്ന കരട് മാർഗരേഖ ഒരു സർവകലാശാലാ ചട്ടത്തിന്റെ പരിധി കടന്ന് ജനാധിപത്യത്തിന്റെ അടിസ്ഥാന ചോദ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. രാഷ്ട്രീയം പറയരുത്, സമരം ചെയ്യരുത്, മുദ്രാവാക്യം വിളിക്കരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തരുത്-ഇതെല്ലാം ചേർന്നാൽ …
-
ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഐച്ചി-നഗോയയിൽ തിരിതെളിഞ്ഞു. ഏഷ്യയുടെ കായികമാമാങ്കം തുടങ്ങുമ്പോൾ ഇന്ത്യയുടെ മുന്നിലുള്ളത് മെഡലുകളുടെ കണക്ക് മാത്രമല്ല; പരിമിതികളോട് പൊരുതി ലോകവേദിയിലെത്തുന്ന ഒരു തലമുറയുടെ കഥ കൂടിയാണ്. ഹാങ്ചൗവിൽ 2022ൽ 107 മെഡലുകൾ നേടിയ ഇന്ത്യയുടെ നേട്ടം ആകസ്മികമായിരുന്നില്ല. വിയർപ്പിൽ കുതിർന്ന …
-
24 ലക്ഷം വിദ്യാർഥികളുടെ ഭാവി ഏൽപ്പിച്ച എൻ.ടി.എയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാർ തന്നെ പരീക്ഷാ സംവിധാനത്തിന്റെ ആസ്ഥാനത്തിന്റെ പടികൾ കയറേണ്ടിവരുന്നു. അത് ഒരു കെട്ടിടം കാണാനുള്ള യാത്രയല്ല; രാജ്യത്തെ പരീക്ഷാ സംവിധാനത്തോട് ഉയരുന്ന വിശ്വാസപ്രശ്നത്തിന്റെ നേർക്കാഴ്ചയാണ്. …
-
കേരളത്തിന്റെ ആഭ്യന്തര സംവിധാനത്തിന്റെ തലപ്പത്ത് ഒരുകാലത്ത് കിരീടം വയ്ക്കാത്ത രാജാവിനെപ്പോലെ അധികാരത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ടോമിൻ ജെ. തച്ചങ്കരി. അതേ പൊലീസ് സംവിധാനത്തിന്റെ കണ്ണുമുന്നിലൂടെ, ഒടുവിൽ ഒരു മുൻ ഡിജിപി തടവറയിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. അനധികൃത …
-
റിപ്പോർട്ടർ ടി.വി.യിലെ പൊലീസ് നടപടി ഉയർത്തുന്ന വലിയ ചോദ്യംയമത്തിന്റെ കരുത്ത് മാധ്യമസ്വാതന്ത്ര്യത്തെ ഭയപ്പെടുത്താനുള്ള ആയുധമാകരുത് റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയ പരിശോധന കേരളത്തിലെ ജനാധിപത്യ സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമായി മാറിയിരിക്കുകയാണ്. മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക …
-
മഹാപരാജയത്തിനുശേഷം കോഴിക്കോട് ചേർന്ന സി.പി.എമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം അവസാനിച്ചിരിക്കുന്നു. ആരും പാർട്ടിക്ക് മുകളിലല്ലെന്നും പാർട്ടിയാണ് എല്ലാമെന്നും പ്രഖ്യാപിച്ചും, തെറ്റുകൾ തിരുത്താനുള്ള സന്നദ്ധത ആവർത്തിച്ചും, സംഘടനയിൽ ആവശ്യമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയും സി.പി.എം ഒരു തിരുത്തൽ കാലത്തിന് തുടക്കമിട്ടിരിക്കുന്നു. രണ്ട് ദിവസം …
