3
കണ്ണൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. ലയൺസ് ക്ലബ്ബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ നവീൻ ജീവനൊടുക്കിയതാകാമെന്നാണ് മട്ടന്നൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
