Home Keralaപ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

by news_desk1
0 comments

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയ ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ‘പുലിമുരുകൻ’, ‘ഒടിയൻ’, ‘നരൻ’ തുടങ്ങി അൻപതിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം, മലയാളത്തിലെ മാസ് ആക്ഷൻ സിനിമകൾക്ക് സവിശേഷമായ ദൃശ്യഭാഷ ഒരുക്കിയ ഛായാഗ്രാഹകനായിരുന്നു.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും പ്രവർത്തിച്ചിട്ടുള്ള ഷാജി കുമാർ ഒരു ഹിന്ദി ചിത്രത്തിനും ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്നു. 2016ൽ പുറത്തിറങ്ങിയ ‘പുലിമുരുകൻ’ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു തുടങ്ങിയ സംവിധായകർക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചു.

ചിത്രങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ ഓരോ സിനിമയെയും ഒരേ പ്രാധാന്യത്തോടെ സമീപിച്ചിരുന്ന ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. ‘ഉത്തമൻ’, ‘പകൽപ്പൂരം’, ‘പട്ടണത്തിൽ സുന്ദരൻ’, ‘നസ്രാണി’, ‘റോബിൻഹുഡ്’, ‘ബാബാ കല്യാണി’, ‘വെള്ളിനക്ഷത്രം’, ‘അത്ഭുതദ്വീപ്’, ‘മധുരരാജ’, ‘റിങ് മാസ്റ്റർ’, ‘മല്ലു സിങ്’, ‘രാമലീല’, ‘പത്തൊൻപതാം നൂറ്റാണ്ട്’, ‘ബാന്ദ്ര’, ‘കാഥികൻ’, ‘തുടരും’ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.

റിലീസിന് ഒരുങ്ങുന്ന ‘അതിമനോഹരം’, ‘ഒറ്റക്കൊമ്പൻ’ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങിയവയാണ്.

You may also like