കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ ഭക്ഷണവിതരണത്തിലുണ്ടായ ഗുരുതര വീഴ്ചയിൽ വലഞ്ഞ് വിദ്യാർഥികൾ. രാവിലെ മുതൽ കഠിനമായ വെയിലിൽ മത്സരങ്ങളിൽ പങ്കെടുത്ത് തളർന്നെത്തിയ കുട്ടികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയാണ് ഉയരുന്നത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചോറ് കിട്ടാതെ ചപ്പാത്തി മാത്രം …
#KeralaNews
-
-
Kerala
‘ഇ.ഡി തോളിൽ കയറുന്നു, കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ട’; സി.എം.ആർ.എൽ കേസിൽ ഹൈക്കോടതിയിൽ വാദവുമായി വീണ ടി
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ചോദ്യം ചെയ്ത് വീണ ടി ഹൈക്കോടതിയിൽ. ഇ.ഡി വിഷയത്തിൽ ഇടപെടുകയാണെന്നും അന്വേഷണം സംബന്ധിച്ച നീക്കം നിലവിലുള്ള കോടതി ഉത്തരവുകളെ മറികടന്നാണെന്നുമാണ് വീണയുടെ വാദം. പരാതിക്കാരനായ കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും അവർ കോടതിയിൽ …
-
Kerala
‘അനാവശ്യ ആൻജിയോപ്ലാസ്റ്റി ശ്രദ്ധയിൽപ്പെട്ടിട്ടില്ല’; മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി ആരോഗ്യ മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സ്വകാര്യ ആശുപത്രികളിൽ അനാവശ്യ ആൻജിയോപ്ലാസ്റ്റി നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. എം.എൽ.എമാരായ പി.പി. സുമോദ്, വി.കെ. സനോജ് എന്നിവരുടെ ചോദ്യത്തിന് …
-
Kerala
സർക്കാർ വാക്കുപാലിച്ചില്ലെന്ന് ആരോപണം; സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കടുപ്പിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ നിരാഹാരസമരവും ആരംഭിക്കുമെന്ന് അവർ അറിയിച്ചു. …
-
Kerala
‘എസ്.എൻ.ഡി.പി വോട്ട് കിട്ടിയതുകൊണ്ട് സിപിഎമ്മിന് കുറച്ചെങ്കിലും ജയിക്കാനായി’; പി. ജയരാജനെ തള്ളി വെള്ളാപ്പള്ളി
by news_desk1by news_desk1ആലപ്പുഴ: സി.പി.എം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് സി.പി.എമ്മിന് കുറച്ചെങ്കിലും വിജയിക്കാനായതെന്നും അല്ലെങ്കിൽ പാർട്ടിക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സി.പി.എമ്മുമായി …
-
Kerala
ചാലിയാറിൽ മീൻപിടിക്കാൻ ഇറങ്ങി കാണാതായ സൈനികൻ; രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ സുധീഷിന്റെ മൃതദേഹം കണ്ടെത്തി
by news_desk1by news_desk1മാവൂർ: മീൻപിടിക്കുന്നതിനിടെ ചാലിയാറിൽ വീണ് കാണാതായ സൈനികന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽതൊടികയിൽ സുധീഷ് (32) ആണ് മരിച്ചത്. സൈനികസേവനത്തിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് നാലരയോടെ ചാലിയാറിൽ വീശുവല എറിയുന്നതിനിടെയാണ് അപകടമുണ്ടായത്. വലയുടെ …
-
Kerala
നെടുമ്പാശ്ശേരി അപകടം: രക്ഷപ്പെടാൻ നിർദേശിച്ചെന്ന ആരോപണം, പ്രതികളുടെ ശബ്ദരേഖ കോടതിയിൽ
by news_desk1by news_desk1കൊച്ചി: മൂന്ന് വിദ്യാർഥികളുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ നിർണായക ശബ്ദരേഖ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രതികൾ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അപകടത്തിൽ മൂന്നുപേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചെന്നും സംഭവത്തിനുശേഷം വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയെന്നും …
-
Kerala
ചേരാനല്ലൂർ അപകടം: 17കാരൻ കാറിടിച്ച് 55കാരൻ മരിച്ച സംഭവം; ജഡ്ജിയായ പിതാവിനെതിരെയും കേസ്, റിപ്പോർട്ട് തേടി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് 55കാരൻ മരിച്ച സംഭവത്തിൽ ജഡ്ജിയായ പിതാവിനെതിരെയും കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് നടപടി. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. മരിച്ചയാളുടെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയതിനു …
-
Kerala
യോഗ്യത മാറ്റി പരീക്ഷ, നിയമന ഉത്തരവും നൽകി; മിൽമയിൽ ഉദ്യോഗാർഥിയെ തടഞ്ഞു, പിഎസ്സി നിയമനങ്ങളിൽ വീണ്ടും ക്രമക്കേട് ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: യോഗ്യതയില്ലാത്ത തസ്തികയിലേക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ ഉദ്യോഗാർഥി. മിൽമയിലെ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിലാണ് പിഎസ്സിയുടെ നടപടിക്കെതിരെ മിൽമ അധികൃതർ രംഗത്തെത്തിയത്. ഡയറി മൈക്രോബയോളജിയിൽ യോഗ്യത ആവശ്യമായ തസ്തികയ്ക്ക് വെറും മൈക്രോബയോളജി യോഗ്യതയാക്കി പരീക്ഷ നടത്തിയെന്നാണ് ആരോപണം. …
-
തൃശൂർ: ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ദിരയുടെ കൈഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ സഹോദരൻ …
