4
തൃശൂർ: ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ദിരയുടെ കൈഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ സഹോദരൻ അപ്പുവാണ് പരിചരിച്ചിരുന്നതെന്നാണ് വിവരം. ചുമട്ടുതൊഴിലാളിയായ അപ്പുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
