Home Localസുഹൃത്തിന്റെ വീട്ടുമുറ്റത്ത് യുവാവിന്റെ മൃതദേഹം; ശരീരത്തിൽ മുറിവുകളും ചതവുകളും, മരണകാരണം തലയടിച്ചുവീണതെന്ന് പ്രാഥമിക റിപ്പോർട്ട്

സുഹൃത്തിന്റെ വീട്ടുമുറ്റത്ത് യുവാവിന്റെ മൃതദേഹം; ശരീരത്തിൽ മുറിവുകളും ചതവുകളും, മരണകാരണം തലയടിച്ചുവീണതെന്ന് പ്രാഥമിക റിപ്പോർട്ട്

by news_desk1
0 comments

പാലക്കാട്: സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം സംബന്ധിച്ച പ്രാഥമിക സൂചനകൾ പുറത്ത്. മുതലമട മാമ്പള്ളത്ത് വ്യാഴാഴ്ച രാവിലെയാണ് ആട്ടയാംപതി പരുത്തിക്കാട്ടിൽ രാജന്റെയും കവിതയുടെയും മകൻ രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയടിച്ചുവീണതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

സുഹൃത്ത് ഷിജുവിന്റെ വീടിന്റെ മുൻവശത്താണ് രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും ചെവിയിൽനിന്ന് രക്തം വാർന്ന നിലയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിലെ സാഹചര്യങ്ങൾ ദുരൂഹത ഉയർത്തുന്നുണ്ട്.

രമേഷ് അമിതമായി മദ്യപിച്ചിരുന്നതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

You may also like