തൃശൂർ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മിണാലൂർ ബൈപ്പാസിൽ താമസിക്കുന്ന പാറേങ്ങാട്ടിൽ വീട്ടിൽ പ്രദീപ്–ഇന്ദിര ദമ്പതികളുടെ മകൻ ശരത് (29) ആണ് മരിച്ചത്. തൃശൂർ കുറ്റൂർ മിനി പാർക്കിന് സമീപമായിരുന്നു അപകടം.
കൊട്ടേക്കാട് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയ ശരത് ഇന്നലെ രാത്രി പത്തുമണിയോടെ ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞതോടെ ശരത് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.
നാട്ടുകാർ ചേർന്ന് ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനായ ശരത് പ്രവാസിയായിരുന്നു.
