Home Education/Careerലൈഫ് മിഷനിൽ ജോലി നേടാം; എൻജിനീയർമാർക്കും ആർക്കിടെക്റ്റിനും അവസരം

ലൈഫ് മിഷനിൽ ജോലി നേടാം; എൻജിനീയർമാർക്കും ആർക്കിടെക്റ്റിനും അവസരം

by news_desk1
0 comments

തിരുവനന്തപുരം: കേരള ലൈഫ് മിഷനിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് ജോലി അവസരം. സിവിൽ എൻജിനീയർ, ആർക്കിടെക്റ്റ്, ഇലക്ട്രിക്കൽ എൻജിനീയർ തസ്തികകളിലായി ആറ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രതിമാസം 40,000 രൂപയാണ് ശമ്പളം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ ഒന്ന്.

സിവിൽ എൻജിനീയർ തസ്തികയിൽ നാല് ഒഴിവുകളാണുള്ളത്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

ആർക്കിടെക്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ആർക്കിടെക്ചറിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

ഇലക്ട്രിക്കൽ എൻജിനീയർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. ഈ തസ്തികയിലും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 40 വയസ്സാണ്. 2026 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എല്ലാ തസ്തികകൾക്കും പ്രതിമാസം 40,000 രൂപയാണ് ശമ്പളം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/10/Life-Mission-Notification-final.pdf

You may also like