Home Education/Careerചെന്നൈയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 500 ജോലി ഒഴിവുകൾ; മഹാരാജാസ് കോളജിൽ അഭിമുഖം നവംബർ 29ന്

ചെന്നൈയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 500 ജോലി ഒഴിവുകൾ; മഹാരാജാസ് കോളജിൽ അഭിമുഖം നവംബർ 29ന്

by news_desk1
0 comments

കൊച്ചി: ജോലി തേടുന്നവർക്ക് അവസരമൊരുക്കി എറണാകുളം മഹാരാജാസ് കോളജിൽ നവംബർ 29ന് തൊഴിൽ അഭിമുഖം. ചെന്നൈയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 500 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കുസാറ്റിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററും എറണാകുളത്തെ സിഐഇഎൽ എച്ച്ആർ സർവീസസും സംയുക്തമായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണി മുതൽ മഹാരാജാസ് കോളജിലാണ് അഭിമുഖം നടക്കുക. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, ബി.ടെക്, ബി.ഇ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8129793770 എന്ന നമ്പറിൽ ബന്ധപ്പെടാം.

You may also like