ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്) ലിമിറ്റഡിൽ 281 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ) വിഭാഗങ്ങളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ:
- ഗ്രാജുവേറ്റ് അപ്രന്റിസ് – എൻജിനീയറിങ്: 125
- ഗ്രാജുവേറ്റ് അപ്രന്റിസ് – നോൺ എൻജിനീയറിങ്: 43
- ഡിപ്ലോമ അപ്രന്റിസ്: 62
- ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ): 51
യോഗ്യതകൾ:
എൻജിനീയറിങ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ., ബി.ടെക്., ബി.ആർക്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നോൺ എൻജിനീയറിങ് വിഭാഗത്തിൽ ബി.എ., ബി.ബി.എ., ബി.കോം., ബി.എസ്സി., ബി.സി.എ. തുടങ്ങിയ ബിരുദങ്ങളാണ് യോഗ്യത.
ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കും വിജ്ഞാപനത്തിലെ സംവരണ ഒഴിവുകളിലേക്ക് അർഹരായ വിഭാഗക്കാർക്ക് 50 ശതമാനം മാർക്കും വേണം.
ബിരുദം, ഡിപ്ലോമ എന്നിവ 2021 നവംബർ 5-നോ അതിനുശേഷമോ പൂർത്തിയാക്കിയവരായിരിക്കണം. കുറഞ്ഞ പ്രായം 18 വയസ്സാണ്. നേരത്തെ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയവർക്കും ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല.
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
