Home Education/Careerലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം

ലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം

by news_desk1
0 comments

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി 30,000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയനവർഷം തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന, ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയായിരിക്കണം. മറ്റ് സർക്കാർ ഏജൻസികളിൽനിന്ന് ലാപ്ടോപ്പ് വാങ്ങുന്നതിനായി ധനസഹായം ലഭിച്ചവർക്കും പദ്ധതിയിൽ അപേക്ഷിക്കാനാവില്ല.

അർഹരായ വിദ്യാർഥികൾ സ്ഥാപനമേധാവി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാർച്ച് 31 വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് 0471-2737100 എന്ന നമ്പറിൽ ബന്ധപ്പെടാം. ഔദ്യോഗിക വെബ്സൈറ്റ്: www.scdd.kerala.gov.in

You may also like