തിരുവനന്തപുരം: അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് എൽസിഎസ്ടി ഉദ്യോഗാർഥികളുടെ സമരനേതാവ് വളർമതി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേ കാര്യം ആവർത്തിക്കുകയാണെന്നും 1:25 അനുപാതം അംഗീകരിക്കാനാവില്ലെന്ന നിലപാട് മാത്രം പറയുകയാണെന്നും അവർ വിമർശിച്ചു.
സാമ്പത്തിക ബാധ്യതയില്ലാത്ത അഞ്ച് കാര്യങ്ങളാണ് ചർച്ചയിൽ മുന്നോട്ടുവെച്ചത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാർഥി അനുപാതം കുറച്ച് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വളർമതി ആവശ്യപ്പെട്ടു. ഡിവിഷൻ ഫാൾ ഉണ്ടാകുന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.
തനിക്കെതിരെ സർക്കാർ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും വളർമതി ആരോപിച്ചു. നാല് ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
