തൃശൂർ : ബി.ജെ.പി ഭരിച്ചിരുന്ന തൃശൂർ പാറളം പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു . സിപിഐയുടെ രണ്ടംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്തതാണ് ഭരണം കിട്ടാൻ കാരണമായത്. തീർത്തും നാടകീയമായിരുന്നു പാറളം പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് . 17 അംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളായിരുന്നു ബിജെപിയ്ക്കും കോൺഗ്രസിനും ഉണ്ടായിരുന്നത് . സിപിഐക്ക് മൂന്നും സിപിഎമ്മിന് രണ്ടും അംഗങ്ങൾ . എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയുടെ തന്നെ അംഗത്തെ നിർത്തിയിരുന്നു.
മതേതര ഭരണത്തിനു വേണ്ടിയാണ് സിപിഐ ശ്രമിച്ചതെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോസ്മേരി അബേഷ് മാധ്യമങ്ങളോട് പറഞ്ഞു . തുല്യ അംഗങ്ങൾ വീതം ഉണ്ടായിരുന്ന പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം കിട്ടാൻ കാരണം കോൺഗ്രസ് അംഗം തെറ്റി വോട്ട് ചെയ്തത് കൊണ്ടായിരുന്നു . ഭരണം കിട്ടി ആറുമാസത്തിനുശേഷം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എൽഡിഎഫിന്റെ പിന്തുണയോടെ പാസായി.
തൃശൂർ ജില്ലയിൽ തിരുവില്വാമലയും പാറളവുമായിരുന്നു ബിജെപി ഭരിച്ചിരുന്നത്. സിപിഐയുടെ നിർണായക നീക്കത്തിലൂടെ ബിജെപിയ്ക്ക് ഈ പഞ്ചായത്തുകളിൽ ഒന്ന് നഷ്ടപ്പെട്ടു.
എന്നാൽ സിപിഐയുടെ രണ്ടംഗങ്ങൾ കോൺഗ്രസിനെ പിന്തുണച്ചു . പാർട്ടി നൽകിയ വിപ്പ് സിപിഐ അംഗങ്ങൾ തള്ളി . പ്രാദേശികമായി സിപിഐ ഘടകം ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു . വിപ്പ് ലംഘിച്ചതിന് പാർട്ടി നടപടിയെടുത്താൽ നേരിടുമെന്ന് സിപിഐ അംഗം പ്രതികരിച്ചിട്ടുണ്ട്.
4
