Home Sportsകിവി കോട്ടയിൽ മിന്നും ജയം; ആദ്യ ടി20യിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം

കിവി കോട്ടയിൽ മിന്നും ജയം; ആദ്യ ടി20യിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം

by news_desk
0 comments

ക്രിസ്റ്റ്ചേർച്ച്: ഹാഗ്ലി ഓവലിൽ നടന്ന ആവേശകരമായ ഒന്നാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെ 4 വിക്കറ്റുകൾക്ക് തകർത്ത് ഇന്ത്യ. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ (40 പന്തിൽ പുറത്താകാതെ 82) മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസൺ അർധസെഞ്ചുറിയോടെ അടിത്തറയിട്ടപ്പോൾ, ക്യാപ്റ്റൻ ശ്രേയസ് അയ്യരും നമാൻ ധീറും ചേർന്ന് ടീമിനെ വിജയതീരത്തേക്ക് നയിക്കുകയായിരുന്നു.ആദം മിൽനെയുടെ പന്തിൽ ശ്രേയസ് അയ്യർ പുറത്താകുമ്പോൾ വിജയത്തിലേക്ക് ഇന്ത്യക്ക് 11 പന്തിൽ 16 റൺസ് ആവശ്യമുണ്ടായിരുന്നു,എന്നാൽ നമാൻ ധീർ 15 പന്തിൽ പുറത്താകാതെ 42 റണ്ണടിച്ചു ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു

ഈ വർഷം ഇന്ത്യയിലും ലോകകപ്പ് ഫൈനലിലും കിവീസിനെതിരെ സമ്പൂർണ്ണാധിപത്യം പുലർത്തിയ ഇന്ത്യക്ക് എന്നാൽ ഈ മണ്ണിൽ വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് കാത്തിരുന്നത്. ഇന്ത്യൻ ഗ്രൗണ്ടുകളെ അപേക്ഷിച്ച് ചെറിയ ബൗണ്ടറികളും കിവീസ് പിച്ചുകളിലെ അധിക ബൗൺസും സീം മൂവ്‌മെന്റും മത്സരത്തിന്റെ ആവേശം വാനോളമുയർത്തി. ബെംഗളൂരുവിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം യാതൊരു ഇടവേളയുമില്ലാതെയാണ് ഇന്ത്യൻ സംഘം ഈ പരമ്പരയ്ക്കായി എത്തിയത്.

മറുവശത്ത്, സ്വന്തം കാണികൾക്ക് മുന്നിൽ മുൻകാല കണക്കുകൾ തീർക്കാനും കിവീസ് പേസ് നിരയുടെ കരുത്തിൽ ഇന്ത്യയെ വീഴ്ത്താനും ലക്ഷ്യമിട്ടാണ് ഇറങ്ങിയതെങ്കിലും അവസാന വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

You may also like