തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ഓൺലൈൻ പ്രസ് ക്ലബ് പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കടമ്പാട്ട് രാജശേഖരൻ (69) അന്തരിച്ചു. മുൻകാലത്ത് വിവിധ ദിനപത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ച അദ്ദേഹം, മികച്ച വാർത്തകളിലൂടെ മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
കേരള പത്രപ്രവർത്തക അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റായിരുന്ന രാജശേഖരൻ ദീർഘകാലം പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു. വാർത്തകളിലൂടെ മാധ്യമമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകർക്കും മാധ്യമരംഗത്തിനും തീരാനഷ്ടമാണ്.
ഭൗതികശരീരം ഇന്ന് ഉച്ചയോടെ സ്വവസതിയിൽ എത്തിക്കും. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലികൾക്കുശേഷം സംസ്കാരം നടക്കും.
ഭാര്യ: രമാദേവി (രാജി). മക്കൾ: ശിശിര (യു.എസ്.), ഡോ. ശങ്കർ (ജർമ്മനി).
