Home Localക്ഷേത്രക്കുളത്തിൽ മുങ്ങി പത്താം ക്ലാസുകാരന് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തിൽ മുങ്ങി പത്താം ക്ലാസുകാരന് ദാരുണാന്ത്യം

by news_desk1
0 comments

തൃശൂർ: വെങ്ങിണിശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി 15കാരനായ വിദ്യാർഥി മരിച്ചു. വെങ്ങിണിശ്ശേരി സ്വദേശി മധുവിന്റെ മകൻ ആദികൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

വിവരമറിഞ്ഞെത്തിയ തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ കുളത്തിൽ തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ ചേർപ്പ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

You may also like