Home Top Stories‘ചോരയ്ക്ക് പകരം ചോദിക്കും’ പരാമർശം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗവർണർക്ക് പരാതി

‘ചോരയ്ക്ക് പകരം ചോദിക്കും’ പരാമർശം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗവർണർക്ക് പരാതി

by news_desk1
0 comments

തിരുവനന്തപുരം: കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ‘ചോരയ്ക്ക് പകരം ചോദിക്കും’ എന്ന പരാമർശം വിവാദത്തിൽ. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്ന പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകി. ഭരണഘടനാപരമായ നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകൻ പി.എം. ഷമീറാണ് പരാതി നൽകിയത്.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എസ്.എഫ്.ഐയും ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയ്ക്കിടെയായിരുന്നു വിവാദ പ്രസംഗം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനങ്ങൾ ഓർമിപ്പിച്ചുകൊണ്ടാണ് ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.

ടി.ഐ. മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം. നേതാവ് കെ.കെ. രാഗേഷും രംഗത്തെത്തിയിരുന്നു.

You may also like