Home Localകാറിനുള്ളിൽ യാത്രക്കാർ; തൊട്ടടുത്തെത്തി പടയപ്പയുടെ ആക്രമണം, വാഹനം തകർന്നു

കാറിനുള്ളിൽ യാത്രക്കാർ; തൊട്ടടുത്തെത്തി പടയപ്പയുടെ ആക്രമണം, വാഹനം തകർന്നു

by news_desk1
0 comments

മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന പടയപ്പ. പെരിയവാരയ്ക്ക് സമീപം യാത്രക്കാർ കാറിനുള്ളിലിരിക്കെ ആന വാഹനം തകർത്തു. മൂന്നാർ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് ആക്രമണത്തിൽ തകർന്നത്.

കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം തകർത്തശേഷം പടയപ്പ സമീപത്തെ ഉൾക്കാട്ടിലേക്ക് മടങ്ങി. മേഖലയിൽ ആനയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക വർധിപ്പിക്കുകയാണ്.

You may also like