Home National“ഇത് ജനാധിപത്യത്തിന്റെ ആത്മാവിനായുള്ള പോരാട്ടം”; മണ്ഡല പുനർനിർണയ ബില്ലിലെ നിലപാട് തിരുത്താൻ ഡിഎംകെയോട് രാഹുൽ ഗാന്ധി

“ഇത് ജനാധിപത്യത്തിന്റെ ആത്മാവിനായുള്ള പോരാട്ടം”; മണ്ഡല പുനർനിർണയ ബില്ലിലെ നിലപാട് തിരുത്താൻ ഡിഎംകെയോട് രാഹുൽ ഗാന്ധി

by news_desk1
0 comments

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനുള്ള പിന്തുണ പുനഃപരിശോധിക്കണമെന്ന് ഡിഎംകെയോട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട പോരാട്ടം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്കുവേണ്ടിയുള്ളതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ഇത് ജനാധിപത്യത്തിന്റെ ആത്മാവിനായുള്ള പോരാട്ടമാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വോട്ടുകൾ മോഷ്ടിക്കാനും മണ്ഡലങ്ങൾ പുനർനിർണയിക്കാനും കഴിഞ്ഞേക്കുമെങ്കിലും ഒടുവിൽ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനരോഷം വളരുകയാണെന്നും ബിജെപിയുടെ നീക്കങ്ങൾക്ക് അതിനെ തടയാനാകില്ലെന്നും രാഹുൽ ആരോപിച്ചു.

ഡിഎംകെയ്ക്ക് പുറമെ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി), പവൻ കല്യാണിന്റെ ജനസേന പാർട്ടി (ജെഎസ്പി) എന്നീ ബിജെപിയുടെ ദക്ഷിണേന്ത്യൻ സഖ്യകക്ഷികളോടും ബില്ലിനുള്ള പിന്തുണ പിൻവലിക്കാൻ രാഹുൽ അഭ്യർഥിച്ചു. അതേസമയം, കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപി (ശരദ് പവാർ വിഭാഗം) മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like