ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗംഗയുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ ഗോകുൽ കൃഷ്ണ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അറസ്റ്റിലായ ഗോകുൽ കൃഷ്ണയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
നഴ്‌സിങ് കോഴ്‌സ് പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു. ബി.എസ്‌സി. നഴ്‌സിങ് ബിരുദധാരിയായ ഗോകുൽ നഴ്‌സിങ് വിദ്യാർഥികൾക്ക് കോളജ് പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
