Home Top Storiesപിഎസ്‌സി ചെയർമാനെ പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ; സ്ഥാനമൊഴിയാൻ ഒരാഴ്ച ബാക്കിനിൽക്കെ ആർലേക്കറുടെ നീക്കം

പിഎസ്‌സി ചെയർമാനെ പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ; സ്ഥാനമൊഴിയാൻ ഒരാഴ്ച ബാക്കിനിൽക്കെ ആർലേക്കറുടെ നീക്കം

by news_desk1
0 comments

തിരുവനന്തപുരം: കേരള പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മീഷൻ അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണർ സ്ഥാനത്തുനിന്ന് ഒഴിയാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയായിരുന്നു ആർലേക്കറുടെ നിർണായക നീക്കം.

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ആവശ്യം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചെന്നാണ് റിപ്പോർട്ട്.

You may also like