Home Top Storiesശബരിമല മിൽമ നെയ്യ് ക്രമക്കേട്:ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേട്:ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

by news_desk1
0 comments

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ചുവിറ്റ കേസിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരനായ എസ്.എസ്. ബിനുവിനെയാണ് കേസിൽ പിടികൂടിയത്. മിൽമ നെയ്യിനു പകരം വില കുറഞ്ഞ നെയ്യ് എത്തിച്ച് യഥാർഥ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

ശബരിമലയിലേക്ക് വിതരണം ചെയ്യേണ്ട മിൽമ നെയ്യ് വഴിതിരിച്ചുവിട്ട് ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ തമിഴ്നാട്ടിലെ ഏജൻസികൾക്ക് വിറ്റതായാണ് കണ്ടെത്തൽ. പകരം കുറഞ്ഞ വിലയുള്ള നെയ്യ് സന്നിധാനത്തേക്ക് എത്തിച്ചെന്നാണ് കേസ്.

നെയ്യ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രാൻസ്‌പോർട്ട് കരാറുകാരനായ എസ്.എസ്. ബിനുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരാനിരിക്കെ, ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഇടപാടിന്റെ മറ്റു വശങ്ങളും അന്വേഷണസംഘം പരിശോധിക്കും.

You may also like