2
കോട്ടയം: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ രോഗികൾക്ക് മുന്നിൽ അപ്രതീക്ഷിത അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ സീലിങ് അടർന്നുവീണു. റെറ്റിന പരിശോധന മുറിക്ക് സമീപമായിരുന്നു സംഭവം. സീലിങ് വീണതിനു സമീപത്തുണ്ടായിരുന്ന രോഗികൾ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് സീലിങ് അടർന്നുവീണത്. പുതിയ കെട്ടിടത്തിൽ മാസങ്ങൾക്കുള്ളിൽ ഇത്തരമൊരു സംഭവം ഉണ്ടായത് നിർമാണത്തിന്റെ ഗുണനിലവാരവും സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നു.
