Home Nationalപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും

by news_desk1
0 comments

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും. വാരാണസിയിൽ പുതിയ വസ്ത്രനിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ 94-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമപ്രദർശനത്തിലും പങ്കെടുക്കും.

വാരാണസിയിലെ നമോ ഘട്ടിൽ നടക്കുന്ന ‘വിങ്സ് ഓവർ ഗംഗാസ്’ വ്യോമപ്രദർശനമാണ് സന്ദർശനത്തിലെ പ്രധാന പരിപാടികളിലൊന്ന്. തുടർന്ന് ഭുവനേശ്വറിലെത്തുന്ന പ്രധാനമന്ത്രി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗ്രീൻഫീൽഡ് ഡാറ്റാ സെന്ററും സൈബർ സുരക്ഷാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്യും.

സാമ്പത്തിക മേഖലയിലെ സുരക്ഷ വർധിപ്പിക്കുക, ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആർബിഐയുടെ പുതിയ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്.

You may also like