Home Education/Careerവിവരാവകാശ നിയമം സൗജന്യ ഓൺലൈൻ കോഴ്‌സ്; രജിസ്‌ട്രേഷൻ ആരംഭിച്ചു

വിവരാവകാശ നിയമം സൗജന്യ ഓൺലൈൻ കോഴ്‌സ്; രജിസ്‌ട്രേഷൻ ആരംഭിച്ചു

by news_desk
0 comments

തിരുവനന്തപുരം: വിവരാവകാശ നിയമം 2005-നെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (IMG) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും കോഴ്‌സ് ലഭ്യമാണ്. 16 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

താൽപ്പര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഏപ്രിൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 18 മുതലാണ് കോഴ്‌സ് ആരംഭിക്കുന്നത്. ഭരണരംഗത്തെ സുതാര്യതയും പൗരന്മാരുടെ അവകാശങ്ങളും കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ ഹ്രസ്വകാല കോഴ്‌സ്. വിവരാവകാശ നിയമത്തിന്റെ പ്രായോഗിക വശങ്ങൾ ലളിതമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

You may also like