Home Top Storiesമഹിളാ കോൺഗ്രസ് മുൻ നേതാവിനെക്കുറിച്ചുള്ള ആരോപണം: മാനനഷ്ടക്കേസുമായി കെ സി വേണുഗോപാൽ; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതികരണം

മഹിളാ കോൺഗ്രസ് മുൻ നേതാവിനെക്കുറിച്ചുള്ള ആരോപണം: മാനനഷ്ടക്കേസുമായി കെ സി വേണുഗോപാൽ; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതികരണം

by news_desk1
0 comments

ന്യൂഡൽഹി: കെ സി വേണുഗോപാൽക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികൾ ആരംഭിച്ചു. ഹരിയാനയിലെ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ, ആരോപണം ഉന്നയിച്ച ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വേണുഗോപാൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്ന ഈ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വേണുഗോപാൽ പരാതിയിൽ വ്യക്തമാക്കുന്നു. സ്വന്തം സത്കീർത്തിയും പൊതുപ്രതിച്ഛായയും തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു.

2024-ൽ ഹരിയാനയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും, രണ്ടുവർഷങ്ങൾക്ക് ശേഷം 2026-ൽ മാത്രമാണ് ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതി പത്രസമ്മേളനം നടത്തി വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ, 2026 ഫെബ്രുവരി 23-ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും, യുഡിഎഫ് അധികാരത്തിലെത്തുന്നത് തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാകാം ഇതെന്ന് വേണുഗോപാൽ സംശയിക്കുന്നു. ദീർഘകാലം പൊതുരംഗത്ത് പ്രവർത്തിച്ച് സ്വന്തമാക്കിയ പ്രതിഷ്ഠ തകർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറയുന്നു.

മുമ്പ് അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകാതെയും ആരോപണം പിൻവലിക്കാതെയും തുടരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

You may also like