Home ഭരണത്തുടർച്ച പ്രവചിച്ച് തനിനിറം സ്വർണമുഖി ഡി- പൾസ് ജനാഭിപ്രായ സർവേ

ഭരണത്തുടർച്ച പ്രവചിച്ച് തനിനിറം സ്വർണമുഖി ഡി- പൾസ് ജനാഭിപ്രായ സർവേ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിയ ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് പ്രവചിച്ച് തനിനിറം-സ്വർണമുഖി-ഡി-പൾസ് ‘കേരള ഇലക്ഷൻ മൂഡ്’ ജനാഭിപ്രായ സർവേ. എന്നാൽ കേവല ഭൂരിപക്ഷം നേടാൻ എൽ.ഡി.എഫ് കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടി വരുമെന്നും യു.ഡി.എഫ് തൊട്ടുപിന്നാലെയുണ്ടെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ മാസം 19 മുതൽ 25 വരെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ നിന്നായി 20,860 പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ തയ്യാറാക്കിയത്.

സീറ്റ് നിലയും വോട്ട് വിഹിതവും
എൽ.ഡി.എഫ് 70 മുതൽ 73 വരെ സീറ്റുകൾ നേടി ഭരണം നിലനിർത്താൻ സാധ്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. എന്നാൽ 66 മുതൽ 72 വരെ സീറ്റുകൾ നേടി യു.ഡി.എഫ് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. എൻ.ഡി.എ 0 മുതൽ 4 സീറ്റുകൾ വരെ നേടിയേക്കാം. വോട്ട് വിഹിതത്തിൽ എൽ.ഡി.എഫിന് 33.9 ശതമാനവും യു.ഡി.എഫിന് 31.5 ശതമാനവും പിന്തുണയുണ്ട്. ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ 17.2 ശതമാനം വോട്ട് വിഹിതം നേടുമെന്നും സർവേ പ്രവചിക്കുന്നു. 15.4 ശതമാനം വോട്ടർമാർ നിലവിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലാത്തതിനാൽ ഇവരുടെ നിലപാട് ഫലത്തെ അട്ടിമറിക്കാൻ സാധ്യതയുണ്ട്.

gra

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി തന്നെ താരം
അടുത്ത മുഖ്യമന്ത്രിയായി ആരെ കാണാനാഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് 28.5 ശതമാനം പേരും പിണറായി വിജയനെയാണ് പിന്തുണച്ചത്. യു.ഡി.എഫ് നിരയിൽ രമേശ് ചെന്നിത്തലയ്ക്ക് (25.4%) നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേക്കാൾ (24.5%) നേരിയ മുൻതൂക്കം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 54.3 ശതമാനം പേരുടെ പിന്തുണയോടെ നരേന്ദ്ര മോദി ബഹുദൂരം മുന്നിലാണ്. രാഹുൽ ഗാന്ധിക്ക് 17.5 ശതമാനം പേരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ.

pinayayi

ഭരണവിരുദ്ധ വികാരം
രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിൽ 39.2 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി. അഴിമതിയും (35.1%) തൊഴിലില്ലായ്മയുമാണ് (15.8%) സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങളില്ലെന്ന് 56.7 ശതമാനം പേരും അഭിപ്രായപ്പെട്ടു. വികസനം ശരിയായ ദിശയിലല്ലെന്ന് 38.5 ശതമാനം പേർ വിശ്വസിക്കുന്നു. അതേസമയം, കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിൽ 35.5 ശതമാനം പേർ തൃപ്തി രേഖപ്പെടുത്തി.

WhatsApp Image 2026 03 27 at 5.31.26 PM

പ്രാദേശിക സൂചനകൾ
തെക്കൻ കേരളം ഇടതുമുന്നണിയുടെ കരുത്തായി തുടരുമെന്ന് സർവേ വ്യക്തമാക്കുന്നു. എന്നാൽ വടക്കൻ കേരളത്തിൽ എൽ.ഡി.എഫിന്റെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടാകാനും ചില സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. മധ്യകേരളത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. തൃശൂർ, പാലക്കാട്, നേമം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ എൻ.ഡി.എ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.

bpp

യുവജനങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തം
സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 26-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് (45.8%). പുരുഷന്മാരേക്കാൾ (48.5%) സ്ത്രീകളാണ് (51.4%) സർവേയിൽ കൂടുതൽ താൽപ്പര്യത്തോടെ പ്രതികരിച്ചത്. വോട്ടിംഗിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം വികസനമാണെന്ന് (60.8%) ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ വോട്ടിനെ സ്വാധീനിക്കുന്നുണ്ടെന്ന് 65 ശതമാനത്തിലധികം പേർ വിശ്വസിക്കുന്നു.

WhatsApp Image 2026 03 27 at 5.39.25 PM

ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും അധികാരം തിരിച്ചുപിടിക്കാമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്ന് ഈ ജനാഭിപ്രായ സർവേ അടിവരയിടുന്നു.

തനിനിറം- സ്വർണമുഖി- ഡി-പൾസ്

Kerala Election Mood Survey

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Results summary

Loading charts…