Home Keralaകെഎസ്ആർടിസി ബസിന്റെ പിൻവാതിൽ തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസിന്റെ പിൻവാതിൽ തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്

by news_desk1
0 comments

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കല്ലറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ തുറന്നതിനെ തുടർന്ന് അമീൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like