5
കോട്ടയം: മുണ്ടക്കയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോയ ബസാണ് ഇടചോറ്റിക്ക് സമീപം അപകടത്തിൽപ്പെട്ടത്.
ഏകദേശം 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
