Home Keralaപണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കയക്കുമെന്ന് ഭീഷണി; യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ മിമിക്രി കലാകാരൻ റിമാൻഡിൽ

പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കയക്കുമെന്ന് ഭീഷണി; യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ മിമിക്രി കലാകാരൻ റിമാൻഡിൽ

by news_desk1
0 comments

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരി എന്ന വി.ബി. സതീഷിനെയാണ് (47) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ പലതവണയായി 1.25 ലക്ഷം രൂപ യുവതിയിൽനിന്ന് ഇയാൾ യുപിഐ വഴി കൈപ്പറ്റിയെന്നാണ് പരാതി. കൂടാതെ 20,300 രൂപ വിലവരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനടിക്കറ്റ് എടുത്തതിന്റെ പേരിൽ 20,400 രൂപയും തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.

കൈപ്പറ്റിയ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ഭീഷണി ആരംഭിച്ചത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിനും അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭയന്ന യുവതി ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.

കേസിൽ പ്രതിയുടെ സഹോദരിയും രണ്ടാം പ്രതിയാണ്. ശബ്ദസന്ദേശത്തിലൂടെ ഇവരും യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സതീഷിനെ റിമാൻഡ് ചെയ്തു.

You may also like