National

കോവിഡ് ജാഗ്രത; മാസ്ക് ധരിക്കണമെന്ന നിര്‍ദേശവുമായി തമിഴ്നാട് സര്‍ക്കാർ

ചെന്നൈ(Chennai): പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് തമിഴ്നാട് സർക്കാരിന്‍റെ നിര്‍ദേശം. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിര്‍ബന്ധിതമല്ലാത്ത ഈ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്.

ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത്‌ ഓഫിസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.  ഇതില്‍ എല്‍എഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍.

Highlights: Covid alert; Tamil Nadu government issues advisory to wear masks

error: