HighlightsInternational

ഷാർജയിൽ ഇന്ധന സംഭരണശാലക്ക് തീപിടിച്ചു, ആളപായമില്ല, കനത്ത പുക മൂടിയതോടെ ജാഗ്രത നിർദേശം

ഷാർജ(Sharia): യുഎഇയിലെ ഷാർജ ഹംരിയ മേഖലയിൽ തീപിടുത്തം. ഇന്ധന സംഭരണശാലയിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടിയന്തിര സേവനങ്ങളും മെഡിക്കൽ ടീമുകളും സ്ഥലത്ത് എത്തിയിരുന്നു. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് കനത്ത പുക ഉയരുന്നുണ്ട്. ഇതോടെ സമീപ പ്രദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.   

Highlights: Fire breaks out at a fuel storage facility in Sharjah, no casualties reported.

error: