Kerala

കുഴിയില്‍ ആശങ്കവേണ്ട; താൽക്കാലിക പരിഹാരമായി, പടലിക്കാട്ടെ പ്രവേശനോത്സവം കമ്മ്യൂണിറ്റിഹാളിലേക്ക് മാറ്റി

പാലക്കാട്(Palakkad): മുറ്റത്ത് അപകടക്കുഴികള്‍ നിറഞ്ഞ പാലക്കാട് പടലിക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റും. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലിക ക്ലാസ് മുറികള്‍ ഒരുക്കി. ഖോ-ഖോ അക്കാദമിയുടെ നിര്‍മ്മാണത്തിനായി സ്‌കൂള്‍ മുറ്റത്ത് കുഴിച്ച കുഴികള്‍ അപകടത്തിന് കാരണമായേക്കാമെന്ന രക്ഷിതാക്കളുടെ ആശങ്ക റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ എംഎല്‍എ എ പ്രഭാകരന്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലിക കേന്ദ്രം ഒരുക്കിയത്.

സ്‌കൂളിന് ഫിറ്റ്‌നെസ് ലഭിക്കുന്നതുവരെ ചീനിക്കാടുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. 10 അടിയോളം താഴ്ചയുള്ള 14 കുഴികളാണ് സ്‌കൂള്‍ മുറ്റത്ത് എടുത്തിരിക്കുന്നത്. ഈ കുഴികള്‍ മറികടന്ന് വേണമായിരുന്നു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജൂണ്‍ രണ്ടിന് ക്ലാസ് മുറിയിലെത്താന്‍.

മാസങ്ങള്‍ക്ക് മുമ്പ് അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും മഴ ശക്തിപ്രാപിച്ചതോടെ എല്ലാം നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ അക്കാദമി കെട്ടിടം നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ വന്‍ കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. അതേസമയം സ്‌കൂള്‍ ചുറ്റുവട്ടത്ത് കുഴികള്‍ ഉള്ളതിനാല്‍ പഞ്ചായത്ത് സ്‌കൂളിന് ഇതുവരെ ഫിറ്റ്‌നസും നല്‍കിയിരുന്നില്ല.

Highlights: padalikkad govt LP school opening shifted to panchayath Community hall

error: