National

ഓപ്പറേഷന്‍ സിന്ദൂര്‍ ‘ഒരു രാജ്യം ഒരു ഭര്‍ത്താവ്’ പദ്ധതിയാണോ? വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്(Chandigarh): ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ബി.ജെപി. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലുധിയാന വെസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ട് തേടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഭഗവന്ത് മാനിന്റെ വിവാദപ്രസ്താവന. ‘അവര്‍ സിന്ദൂരത്തിന്റെ പേരില്‍ വോട്ട് തേടുകയാണ്. അവര്‍ സിന്ദൂരത്തെ ഒരു തമാശയാക്കി മാറ്റിയിരിക്കുന്നു. അവര്‍ നിങ്ങളുടെ വീട്ടില്‍ (സിന്ദൂരവുമായി) വന്നാല്‍, മോദിയുടെ പേരില്‍ നിങ്ങള്‍ ‘സിന്ദൂരം’ തൊടുമോ? ഇത് ‘ഒരു രാജ്യം, ഒരു ഭര്‍ത്താവ്’ പദ്ധതിയാണോ?’ അദ്ദേഹം ചോദിച്ചു.

Highights: Is Operation Sindoor a ‘One Nation, One Husband’ scheme? Punjab CM makes controversial remarks

error: