നിലമ്പൂർ ഉപതെരഞ്ഞെപ്പ്, സിപിഎം നേതാക്കളുടെ വിരുദ്ധ പ്രസ്താവനകൾ: വിമർശനവുമായി വി ഡി സതീശൻ
മലപ്പുറം(Malappuram): നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് സിപിഎം നേതൃത്വം മലപ്പുറം ജില്ലക്കെതിരെ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതാക്കളുടെ പഴയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
മുൻ മുഖ്യമന്ത്രി, വിഎസ് അച്യുതാനന്ദൻ “മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ച് വിജയം നേടുന്നു” എന്ന ആരോപണം ഉന്നയിച്ചതായും,
കടകംപള്ളി സുരേന്ദ്രൻ 2017-ൽ “മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയാണ്” എന്നു അഭിപ്രായപ്പെട്ടതായും
എ. വിജയരാഘവൻ “ദേശീയപാത സർവേക്കെതിരെ മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികളാണ്” എന്ന് പ്രസ്താവിച്ചതായും സതീശൻ പറഞ്ഞു.
മറ്റുചില ജില്ലകളിൽ സമരം നടത്തിയപ്പോൾ പ്രതിഷേധക്കാർ മിതവാദികളായിരുന്നുവെങ്കിലും മലപ്പുറത്ത് മാത്രം തീവ്രവാദികളായി മറിച്ചുവെന്നത് ഇരട്ടത്താപ്പാണെന്ന്” പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Highlights: Nilambur by-election, CPM leaders’ contradictory statements: VD Satheesan criticizes